ന്യൂദല്‍ഹി: അതിര്‍ത്തിയോട് ചേര്‍ന്ന് തന്ത്രപ്രധാന മേഖലകളില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചു വരുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി-വിവരവിനിമയ-നിയമ-നീതി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇവിടങ്ങളില്‍ അധിവസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും മികച്ച ജീവിതം ഉറപ്പാക്കുന്നതിന്റെഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തിലുള്ള 354 ഗ്രാമങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് അന്തിമരൂപമായതായും ശ്രീപ്രസാദ് അറിയിച്ചു. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും, ബീഹാര്‍, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 144 ഗ്രാമങ്ങളിലും, ഗുജറാത്തിലെ മുന്‍ഗണനാ മേഖലകളിലും പദ്ധതി നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി മേഖലകളില്‍ വിവര വിനിമയ സൗകര്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ഗ്രാമങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടി ജമ്മുകാശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെഗ്രാമങ്ങളില്100% മൊബൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കാനാകും.
കരസേന, BRO, BSF, CRPF, ITBP, SSB എന്നിവയ്ക്കായി 1347 കേന്ദ്രങ്ങളില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ സൗകര്യവും ലഭ്യമാകും. ഇവയില്‍ 183 കേന്ദ്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: