തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 72 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി. അഞ്ച് മരണം. ഏഴ് ജില്ലയില്‍ നൂറിലധികം രോഗികള്‍.
പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള പട്ടിക:
- തിരുവനന്തപുരം 297
- കൊല്ലം 25
- ആലപ്പുഴ 146
- പത്തനംതിട്ട 20
- കോട്ടയം 24
- ഇടുക്കി 04
- എറണാകുളം 133
- തൃശൂര്‍ 32
- പാലക്കാട് 141
- കോഴിക്കോട് 158
- വയനാട് 18
- മലപ്പുറം 242
- കണ്ണൂര്‍ 30
- കാസര്‍ഗോഡ് 147
കൊറോണ ബാധിച്ച് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന് (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
- തിരുവനന്തപുരം 498
- കാസര്‍ഗോഡ് 266
- കോഴിക്കോട് 103
- ആലപ്പുഴ 70
- എറണാകുളം 70
- ഇടുക്കി 68
- തൃശൂര്‍ 65
- മലപ്പുറം 51
- വയനാട് 48
- കോട്ടയം 47
- പത്തനംതിട്ട 41
- പാലക്കാട് 40
- കൊല്ലം 32
- കണ്ണൂര്‍ 27.
കഴിഞ്ഞ 24 മണിക്കൂറിനകം 21,625 സാമ്പിളുകള്‍ പരിശോധിച്ചു. 1,49,707 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,121 പേര് ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1456 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6700 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,39,543 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1505 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 523 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: