തൃശൂര്‍: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂര്‍ സ്വദേശികളായ 11 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററില്‍ നിന്ന് 3 പേരും മിണാലൂര്‍, പട്ടാമ്പി ക്ലസ്റ്ററുകളില്‍ നിന്ന് 2 പേര് വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ക്ക് രോഗം ബാധിച്ചു. മറ്റ് സമ്പര്‍ക്കം വഴി 20 പേര് രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 64, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി എം.ജി കാവ്- 22, ജി.എച്ച് ത്യശ്ശൂര്-14, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 13, കില ബ്ലോക്ക് 1 ത്യശ്ശൂര്-70, കില ബ്ലോക്ക് 2 ത്യശ്ശൂര്- 62, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-131, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര് – 20, ചാവക്കാട് താലൂക്ക് ആശുപത്രി -9, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എല്‍.ടി.സി കൊരട്ടി – 30, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ഡി.എച്ച് . വടക്കാഞ്ചേരി – 1 , സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷന് – 4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: