കണ്ണൂര്‍: കൊറോണ വ്യാപനത്തിനും പ്രളയഭീതിക്കുമിടയില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഒരു ഗഡു കൂടി അക്കൗണ്ടുകളിലെത്തി. കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസമായി 2000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തുന്നത്. കേരളത്തില്‍ 26,98,167 കര്‍ഷകര്‍ക്ക് തുക ലഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ഗഡു വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. 17,000 കോടിയിലധികം രൂപയാണ് ഒറ്റ ദിവസം രാജ്യത്താകമാനം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തിയത്.
ആലപ്പുഴ – 296515, എറണാകുളം – 230744, ഇടുക്കി – 129857, കണ്ണൂര്‍ – 313310, കാസര്‍കോട് – 145711, കൊല്ലം – 303442, കോട്ടയം – 206592, കോഴിക്കോട് – 344528, മലപ്പുറം – 253513, പാലക്കാട് – 186074, പത്തനംതിട്ട – 140109, തിരുവനന്തപുരം – 309170, തൃശൂര്‍ – 361204, വയനാട് – 133782 എന്നിങ്ങനെയാണ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: