കോഴിക്കോട്: ലോക്ഡൗണിന്റെ മറവില്‍ കടത്താന്‍ ശ്രമിച്ച രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍. 6000 പാക്ക് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. പുതിയങ്ങാടി സ്വദേശികളായ കുഞ്ഞുമൊയ്തീന് തൊടി സഫീര്‍, പി.വി. ഹൗസില്‍ ഹാഷിം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
സംശയം തോന്നാതിരിക്കാന്‍ ആഡംബര കാറിലാണ് ഇവര്‍ സാധനങ്ങള്‍ കടത്തിയിരുന്നത്. രാത്രി കാലങ്ങളില്‍ ലഹരി ഉല്പന്നങ്ങള് കടത്തുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഡിസിപി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം സൗത്ത് അസി. കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ കീഴിലുള്ള ക്രൈം സക്വാഡും നല്ലളം സിഐ സുരേഷ് കുമാറും ചേര്‍ന്ന് അരീക്കാട് വെച്ചാണ് ഇവരെ പിടികൂടിയത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ. അബ്ദുറഹിമാന്, കെ.കെ. രമേശ് ബാബു, സി.കെ. സുജിത്ത് നല്ലളം സ്റ്റഷനിലെ എസ്ഐ രഘുകുമാര്‍, അരുണ്‍ ഘോഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: