വാഷിങ്ടൺ: നമ്മൾ ഏറെ സ്നേഹിച്ച് വളർത്തുന്ന ഓമന മൃഗങ്ങളെ കാണാതാകുക എന്നത് ഏറെ വേദാനാ ജനകമാണ് . എന്നാൽ അതിനെ തിരികെ ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഇത്തരത്തിൽ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ഒരു പൂച്ചക്കുട്ടിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ലാസ് വേഗാസിലെ ഒരു കുടുംബം.
പത്ത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ ഉടമസ്ഥൻ വൈറ്റ്നർ തന്റെ വളർത്തു പൂച്ചയായ ലോഗനൊപ്പം പോയിരുന്നു. പാർട്ടി നടക്കുന്നതിന്റെ ബഹളത്തിൽ ലോഗനെ ശ്രദ്ദിക്കുവാൻ മറന്നു പോയി. പാർട്ടിക്ക് ശേഷം ലോഗനെ അന്വേഷിച്ചെങ്കിലും പരിസരത്ത് എങ്ങും തന്നെ കണ്ടെത്താനായില്ല. പിന്നീട് നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം അനിമൽ ഫൗണ്ടേഷനിൽ നിന്നും ഉടമസ്ഥനായ വൈറ്റ്നർക്ക് ഒരു ഫോൺ കോൾ എത്തി. നിങ്ങളുടെ വളർത്തു പൂച്ച തങ്ങൾക്കൊപ്പം സുരക്ഷിതമായി ഉണ്ടെന്നായിരുന്നു ആ സന്ദേശം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പൂച്ചയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞപ്പോഴാണ് ഉടമസ്ഥന് വിവരം സത്യമാണെന്ന് ബോധ്യമായത്.
റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ലോഗനെ അനിമൽ ഫൗണ്ടേഷൻ പ്രവർത്തകർ രക്ഷപ്പെടുത്തുകയായിരുന്നു. ലോഗൻ്റ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ് ഉടമസ്ഥന്റെ വിവരം ലഭിച്ചതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. വളർത്തുമൃഗങ്ങളിൽ മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് ഇവയെ കാണാതാകുമ്പോൾ ഉടമസ്ഥനെ കണ്ടെത്തുന്നതിന് ഏറെ സഹായകമാകുമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.
ലോഗൻ തനിക്ക് ഏറെ പ്രിയപ്പെട്ട പൂച്ചയായിരുന്നെന്നും അതിസുന്ദരനായ അവനെ വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വൈറ്റ്നർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: