ഉപ്പുതറ: മേരികുളം- ആനവിലാസം- കുമളി റൂട്ടിലെ നിരപ്പേല്‍ക്കടയിലെ കൊച്ചുപാലത്ത് റോഡിലെ ഒരു ഭാഗം വ്യാഴാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഒലിച്ച് പോയി. ഐരുപാറ തോടിന് കുറുകെയുള്ള
പാലത്തിന്റെ പകുതി ഒലിച്ച് പോയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് റോഡിലെ ടാറിങ്ങിന്റെ പകുതിയുള്പ്പെടെയാണ് ഒഴുകിപ്പോയത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ അഞ്ച് – പന്ത്രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പുല്ലുമേട്, സുല്‍ത്താനിയ, ചെകുത്താന്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടി ഇതേ തോട്ടിലേക്കാണ് പതിച്ചത്. ഇതേ സമയത്തുണ്ടായ കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.
പാലം തകര്‍ന്നതോടെ ഇതുവഴിയുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. തോട്ടില്‍ വെള്ളം ഉയര്‍ന്ന് ഇരുകരകളിലുമുള്ള വീടുകളിലും ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലും വെള്ളം കയറി. രാത്രി അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: