തിരുവനന്തപുരം: പ്രകൃതി ദുരന്തവും രാഷ്ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളതെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതിയംഗം പി.കെ.കൃഷ്ണദാസ്.
മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ഇനങ്ങള്‍ മുന്നിട്ടിറങ്ങണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ഉപവസത്തില്‍ കൃഷ്ണദാസ് പറഞ്ഞു.
അന്വേഷണ ഏജന്‍സിയായ ചകഅ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയുന്നു. കേരളത്തിന്റെ മാത്രമല്ല രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമായതിനാല്‍ ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാനാകും രാജ്യദ്രോഹ കുറ്റത്തില്‍ കേരളം ഒന്നാമതാണെന്ന്. പിണറായി സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കാവല്‍ മന്ത്രി സഭയായിരിക്കും അടുത്ത തവണ ഉണ്ടാവുക. പിണറായി സര്‍ക്കാര്‍ തിരിട്ടു ഗ്രാമമായി മാറിയിരിക്കുകയാണ്. മന്ത്രി കെ.ടി ജീലിന്റെ ഭീകരപ്രവര്‍ത്തനം ഏവര്‍ക്കും അറിയാം. മുന്‍ കാലങ്ങളില്‍ സിമിയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മത ഗ്രന്ഥങ്ങളേയും ചിഹ്നങ്ങളേയും ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പി.കെ കൃഷ്ണ ദാസ് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും കേരളം തകര്‍ന്ന് തരിപ്പണം ആയിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനപ്പുറം അധോലോക രാഷ്ട്രീയമായി മാര്‍ക്കിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുകയാണ്. കോടികളുടെ കമ്മീഷന് വാങ്ങാനാണ് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നത്. യുവാക്കളുടേയും സാധാരണക്കാരുടേയും, കര്‍ഷകരുടേയും സ്വപ്നങ്ങളാണ് തകര്ന്നടിഞ്ഞിരിക്കുന്നതെന്നും, സ്വര്‍ണക്കടത്ത് കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. കേരളത്തിലെ ലോകസഭാ പ്രതിനിധി കൂടിയായ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
.ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പി.കെ കൃഷ്ണദാസിന്റെ ഉപവാസ സമരം ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം സരോജ് പാണ്ഢേ ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: