ഇടുക്കി: സംസ്ഥാനത്ത് നാശവും അതിലേറെ ആശങ്കയും വിതച്ച് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ദുരിതപെയ്ത്ത് തുടരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ നാലിന് രൂപമെടുത്ത ന്യൂനമര്‍ദം ഇന്നലെ വൈകിട്ട് മദ്ധ്യപ്രദേശിന്റെ തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെത്തിയതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. 60 കിലോ മീറ്റര്‍ വരെ വേഗത്തിലാണ് അറബിക്കടലിന് മുകളില്‍ ഇതുമൂലം മണ്‍സൂണ്‍ കാറ്റടിക്കുന്നത്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യ-വടക്കന്‍ മേഖലയിലായി ഒമ്പതാം തിയതിയോടെ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്നും ഐഎംഡി അറിയിപ്പില്‍ പറയുന്നു.
9-ാം തിയതി വരെ സംസ്ഥാനത്ത് ഇതിന്റെ ഭാഗമായി കനത്തമഴ തുടരും. രണ്ട് ന്യൂനമര്‍ദങ്ങളുടെയും പ്രഭാവത്തില്‍ തീവ്രവും അതി തീവ്രവുമായ മഴയാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.
ഇന്ന് മലപ്പുറത്ത് റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. ഇടുക്കിയില്‍ നാളെയും വയനാട് 9നും അതി തീവ്രമഴ പ്രവചനമുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: