ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലഫ്. ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ജമ്മു കശ്മീരിന്റെ ആദ്യത്തെ ലഫ്റ്റനനന്റ് ഗവര്‍ണറായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച രാത്രി മുര്‍മു രാജിവെച്ചത്. രാജി രാഷ്ട്രപതി സ്വീകരിച്ചു.
ഉത്തര്‍പ്രദേശിലെ ഖാസിപുരില്‍ നിന്ന് രണ്ടു തവണ ലോക്സഭയിലെത്തിയിട്ടുള്ള മനോജ് സിന്‍ഹ, 2014-2019ല്‍ കേന്ദ്രമന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു. മുര്‍മു അടുത്ത കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: