പത്തനാപുരം; കണ്ടൈയിന്‍മെന്റ് സോണായി തുടരുന്ന പട്ടാഴിയില്‍ പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. പട്ടാഴി മീനം സ്വദേശിയായ പോലീസ് ജീവനക്കാരന് പിന്നാലെ 56 കാരിയായ വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വീട്ടമ്മയുടെ സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍ അതീവ ജാഗ്രതയിലാണ് പട്ടാഴി മേഖല.
പട്ടാഴി പഞ്ചായത്തിലേക്ക് പ്രവേശിക്കാവുന്ന റോഡുകള്‍ പൂര്‍ണമായും അടച്ചു. ഇടക്കടവ്, ആറാട്ടുപുഴ പാലങ്ങള്‍ക്ക് പുറമേ പിടവൂര്‍-പട്ടാഴി പാതയിലെ തണ്ടാന്‍കടവ് പാലവും, മൈലം -പട്ടാഴി, കുന്നിക്കോട് പട്ടാഴി പാതയിലെ കോളൂര്മുക്കിലും റോഡുകള്‍ അടച്ച് നിയന്ത്രണം ശക്തമാക്കി. അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ക്ക് രാവിലെ ഏഴു മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയട്ടുള്ളത്.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്താനാണ് കുന്നിക്കോട് പോലീസിന്റെ തീരുമാനം. കേരളമംഗലം ഇടക്കടവ് പാലത്തില്‍ പോലീസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തി അവശ്യ സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ കടത്തി വിടും. കാന്‍സര്‍ ബാധിതയായ വീട്ടമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: