ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മരണം 100 ആയി. നാലായിരം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പലരുടെയും നില ഗുരുതരമെന്നും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സ്ഫോടനത്തെത്തുടര്‍ന്ന് നിരവധിപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബെയ്റൂട്ട് തീരത്ത് രാസവസ്തുക്കള്‍ (അമോണിയം നൈട്രേറ്റ്) സൂക്ഷിച്ചിരുന്ന വെയര്‍ ഹൗസിലാണ് സ്ഫോടനമെന്നാണ് വിവരം. ആറ് വര്‍ഷമായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് ഔദ്യോഗിക വിശദീകരണം.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് റഷ്യയില്‍ നിന്ന് ഡോക്ടര്‍മാരെയും മരുന്നുകളും ലെബനനിലേക്ക് അയച്ചു. ഇവിടേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് ഫ്രാന്‍സും അറിയിച്ചു. സ്ഫോടനത്തില്‍ അഞ്ച് ലക്ഷം കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ബെയ്റൂട്ട് ഗവര്‍ണര്‍ അറിയിച്ചു.
ബെയ്റൂട്ട് സ്ഫോടനം ഭീകരാക്രമണമാകാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ലെബനന് തള്ളി. ഇവിടെ സ്ഫോടനമുണ്ടാകാന്‍ ഉത്തരവാദികളായവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ലെബനന് പ്രധാനമന്ത്രി ഹസ്സന് ദയബ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: