സതാംപ്റ്റണ്: ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇംഗ്ലണ്ട് നായകന് ഒയിന്‍ മോര്ഗന് സ്വന്തമായി. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയുടെ റെക്കോഡാണ് മോര്ഗന് മറികടന്നത്.
അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് മോര്ഗന് ധോണിയെ മറികടന്നത്. ഈ മത്സരത്തില്‍ സിക്സര്‍ അടിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ മോര്ഗന് 212 സിക്സറുകളായി. ഇതോടെ 211 സിക്സറുകളെന്ന ധോണിയുടെ റെക്കോഡ് വഴിമാറി. 163 മത്സരങ്ങളില്‍ നിന്നാണ് മോര്ഗന് 212 സിക്സര്‍ നേടിയത്. അതേമസയം ധോണി 332 മത്സരങ്ങളില്‍ നിന്നാണ് 211 സിക്സറുകള്‍ നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ മൂന്നാമത്തെ താരം ഓസീസിന്റെ റിക്കി പോണ്ടിങ്ങും (171), നാലാമത്തെ താരം ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡണ്‍ മക്കലവുമാണ് (170). മൂന്ന് ഫോര്‍മാറ്റിലുമായി ധോണി 359 സിക്സറുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: