കൊച്ചി: നിസ്സാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ഡാഷ്ബോര്‍ഡും ക്യാബിന് സ്പെയ്സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസ്സാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.
‘നിസ്സാന്റെ എസ് യു വി ചരിത്രത്തിലെ പരിണാമ കുതിപ്പാണ് നിസ്സാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ്. ബാഹ്യ ഭാഗത്തേപോലെ തന്നെ വാഹനത്തിന്റെ ഇന്റീരിയറുകളും പ്രീമിയം-നെസ്, റൂമിനെസ് എന്നിവ എടുത്തുകാണിക്കുന്നു. മികച്ച സാങ്കേതികവിദ്യയില്‍ എത്തുന്ന മാഗ്നൈറ്റ് ഈ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ വാഹനമായിരിക്കും. ‘നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നിസ്സാന്റെ എസ് യു വി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനോടുകൂടി നാളത്തെ യാത്രക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് നിസ്സാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ്. വാഹനത്തിന്റെ കരുത്ത് ഉപഭോക്താവിന്റെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: