തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ആദിവാസി ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ ബിജുലാലിനെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പട്ടികജാതി വര്‍ഗ ഫണ്ട് തട്ടിയെടുക്കല്‍ ഗുരുതരമായ കുറ്റമാണ്. ആദിവാസി ഫണ്ട് തട്ടിയെടുത്തു എന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന് തയ്യാറാകണം. പട്ടിക ജാതി ആദിവാസി ഫണ്ടുകള്‍ സര്‍ക്കാര്‍ തന്നെ കൊള്ളയടിക്കുന്നു എന്നുള്ള ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും പരാതികള്‍ ശരിവെക്കുന്നതാണ് ഈ തട്ടിപ്പെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: