തിരുവനന്തപുരം: ആറ്റിപ്രയിലെ മണ്‍വിളയില്‍ പട്ടികജാതി കുടുംബങ്ങളുടെ വീട് ഇടിച്ചു നിരത്തിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാത-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷനു പരാതി നല്കി.
തിരുവിതാംകൂര്‍ മഹാരാജാവ് നൂറു വര്‍ഷം മുന്‍പ് അനുവദിച്ചു നല്കിയ സ്ഥലത്ത് താമസിക്കുന്ന ആറ് പട്ടികജാതി കുടുംബങ്ങളെ അറസ്റ്റ് ചെയ്തു ബന്ദികളാക്കിയതിനു ശേഷം വീടുകള്‍ ഇടിച്ചു നിരത്തിയ സംഭവം കാടത്തമാണ്.
ഉടുതുണി പോലുമെടുക്കാന്‍ സമ്മതിക്കാതെ എല്ലാം നഷ്ടപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പട്ടികജാതി മോര്‍ച്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ നടപടി മാഫിയകളെ സംരക്ഷിക്കലാണ്. കൊവിഡ് അതിവ്യാപന സമയത്ത് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വഴിയാധാരമാക്കിയ നടപടി സാമൂഹ്യനീതിയുടെ കടുത്ത ലംഘനമാണ്.
കുടിയിറക്കപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണം. കുടിയിറക്കപ്പെട്ടവരുടെ നീതിക്ക് വേണ്ടി പോരാട്ടം നടത്തുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: