ലണ്ടന്‍: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചെന്ന് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യ ടെസ്റ്റില്‍ പേസര്‍മാരായ ജെയിംസ് ആന്ഡേഴ്സണ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവരെ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇംഗ്ലീഷ് സെലക്ടര്‍മാര്‍ ബ്രോഡിനെ ഒഴിവാക്കിയത്. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനോട് തോറ്റു. ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയ ബ്രോഡ് അവസാന രണ്ട് ടെസ്റ്റില്‍ പതിനാറ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന് 2-1 ന് പരമ്പര സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: