ആലപ്പുഴ: വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റിനെ കുടുംബ ട്രസ്റ്റാക്കി മാറ്റിയെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി. മറ്റാര്‍ക്കും അംഗത്വം നല്‍കാതെ ട്രസ്റ്റിലെ 70ശതമാനം പേരും വെള്ളാപ്പള്ളിയുടെ കുടുംബവും അനുയായികളുമാണ്. ട്രസ്റ്റിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റിന് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണം. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വെള്ളാപ്പള്ളിക്ക് എസ്എന്‍ ട്രസ്റ്റില്‍ മത്സരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ല. വൈസ് ചെയര്മാന് കണ്ടല്ലൂര്‍ സുധീര്‍, ട്രഷറര്‍ ചന്ദ്രമോഹനന്, രഞ്ജിത്ത്, എം.എച്ച്. വിജയന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: