വിശാഖപട്ടണം : വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് പത്ത് മരണം. യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ട്രെയിന്‍ തകര്‍ന്നു വീഴുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്.
ഒമ്പത് പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ നാല് പേര് കപ്പല്‍ശാലയിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ തൊഴിലാളികളുമാണ്. ഒരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മിഷണര്‍ ആര്.കെ. മീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: