തൃശൂര്‍: കൊടുങ്ങല്ലൂരിലെ തീരദേശ മേഖലയായ എറിയാട് പഞ്ചായത്തിലെ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 22, 23,1,4, 8 വാര്‍ഡുകളില്‍ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകളും അവശ്യ സാധനങ്ങളും വിതരണം ചെയ്യാന്നാളിതുവരെയായിട്ടും പഞ്ചായത്ത് അധികൃതരോ ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം പരിഗണിച്ചു അവര്‍ക്ക സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ്കളും, മറ്റു അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും മുന്‍കൈയെടുത്ത് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കണം.
മേഖല പ്രസിഡന്റ് രെനീഷ് മേത്തശ്ശേരി അധ്യക്ഷത വഹിച്ച യോഗം കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് സെല്വന് മണക്കാട്ട്പടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പ്രിന്‍സ് തലാശ്ശേരി, മേഖല ജനറല്‍ സെക്രട്ടറി വിപിന്‍ദാസ് .കെ.ഡി, വൈസ് പ്രസിഡന്റ്് വിജേഷ് നാലുമാക്കല്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രശാന്ത് നടുമുറി, സെക്രട്ടറി അനില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: