കൊയിലാണ്ടി: ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി അടച്ചു. നഗരസഭയിലെ 41-ാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്ക് പനി ലക്ഷണം ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സയ്ക്കെത്തിയത്.
ജൂലായ് 24ന് വൈകിട്ട് 3 മുതല്‍ 27ന് രാവിലെ 10-30 വരെ നാലു ദിവസങ്ങളില്‍ രോഗി ആശുപത്രിയില്‍ ഉണ്ടായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രി അടക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: