ന്യൂദല്‍ഹി: പുകവലി ശീലമാക്കിയവരില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇവരില്‍പ്പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടമാകുകയും മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
പുകവലിക്കുമ്പാള്‍ കൈയും ചുണ്ടും നിരന്തരം സമ്പര്‍ക്കത്തില്‍ വരുന്നു. ഇതുവഴി വൈറസ് ശരീരത്തിനകത്തേക്ക് കടക്കും. ഇവരില്‍ പൊതുവേ ശ്വാസകോശം ദുര്‍ബലമായിരിക്കും, അതുകൊണ്ട് തന്നെ വളരെപ്പെട്ടെന്ന് ശ്വാസകോശത്തെ ബാധിക്കും.
ഇവര്‍ വൈറസ് ബാധിതരാകുന്നതിനൊപ്പം തന്നെ, ഇവരിലൂടെ മറ്റുള്ളവരിലേക്ക് എത്തും. പുകയിലയുടെ ഉപയോഗം ഇടയ്‌ക്കിടയ്‌ക്ക് തുപ്പലുണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ഇവരുടെ തുപ്പലിലൂടെയും വൈറസ് വ്യാപനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: