തവിഞ്ഞാല്‍: വാളാട് രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ വടക്കെ വയനാട്ടിലെ തൊണ്ടര്‍നാട്, എടവക, മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കും തവിഞ്ഞാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്കും വെള്ളമുണ്ട പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുമാക്കിയപ്പോള് വടക്കെ വയനാട് ഫലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങി.
തവിഞ്ഞാലില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്.പനമരം പഞ്ചായത്തും തിരുനെല്ലി പഞ്ചായത്തിലെ 15ാം വാര്‍ഡ് തൃശ്ശ്ലേരിയുമൊഴിച്ചുള്ള പ്രദേശങ്ങളാണ് സാധാരണ നിലയില്‍ ലോക്ക് ഡൗണും മറ്റുമില്ലാതെ കടന്നു പോകുന്നത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണുള്ള തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ആവശ്യ സാധനങ്ങളുടെ കടകള്‍ നിശ്ചിത സമയം വരെ തുറക്കാമെങ്കിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഹോം ഡെലിവറി സംവിധാനം മാത്രമാണ് ഉള്ളത്.
തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് ഇന്നലെ വാഹന റൂട്ട് മാര്‍ച്ചും നടത്തുകയുണ്ടായി. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ നിന്ന് തുടങ്ങി പേര്യ വാളാട് പ്രദേശങ്ങളിലൂടെ പോലീസ് വാഹനത്തിലൂടെ മുന്നറിയിപ്പുമായി റോന്ത് ചുറ്റലും നടന്നു. കൂടാതെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്പ്രദേശങ്ങളിലെ അതിര്‍ത്തി റോഡുകള്‍ ആവശ്യവാഹനങ്ങളെല്ലാതെ മറ്റൊരു വാഹനവും കടത്തിവിടുന്നുമില്ല. ചില സ്ഥലങ്ങളില്‍ അതിര്‍ത്തി റോഡുകള്‍ പൂര്‍ണ്ണമായും അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ വടക്കെ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെയും ട്രിപ്പില്‍ ലോക്ക് ഡൗണിനെയും തുടര്‍ന്ന് അടഞ്ഞ് കിടക്കുകയാണ്.
ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ ആയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടിമൂലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ഡിസ്പന്‍സറി അടച്ചു. സ്ഥാപനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇയാള്‍ക്ക് കൊ റോണ പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ ആയത്.സ്ഥാപനത്തിലെ ഒരു അറ്റന്‍ഡര്‍ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെയ്നിലാണ്. പകരം വെളളമുണ്ടയില്‍ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റന്‍ഡര്‍ ആയിരുന്നു തിങ്കളാഴ്ച ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. കൊറോണ വ്യാപനം വനവാസി കോളനികളിലേക്ക് കടക്കുന്നതായാണ് രാത്രി ലഭിക്കുന്ന കണകക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: