രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാട്ടം നടത്തുകയാണ്. ലോക് ഡൗണ്‍ നടപ്പാക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിലും ജമ്മു കശ്മീര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ജമ്മു കശ്മീരിലെ പഞ്ചായത്ത് പരിധികളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മുഖാവരണങ്ങള്‍ കൂടുതലായി നിര്‍മിച്ചു. ശാരീരിക അകലം പാലിക്കുക, സോപ്പോ ആല്‍ക്കഹോളോ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നിവയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്നതിനും അവര്‍ക്ക് പ്രാദേശികമായി ജോലി നല്‍കുന്നതിനും നിര്‍ണായക നടപടികളാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ജമ്മു കശ്മീരിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രധാന തൊഴില്‍ ആശ്രയമായി. തൊഴിലാളികളുടെ നൈപുണ്യം വിലയിരുത്തുന്നതിനൊപ്പം പുതിയ പുനര്‍ നൈപുണ്യവും നൈപുണ്യ വികസനവും സാധ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളും നടക്കുന്നു. അതേസമയം പഞ്ചായത്ത് അധികൃതര്‍, ഗ്രാമങ്ങളില്‍ വൃത്തിയാക്കലും ഫ്യൂമിഗേഷനും അണുനശീകരണ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു.
കോവിഡ് 19 മഹാമാരിക്കാലത്ത് ജമ്മു കശ്മീരില്‍ വൈറസ് ബാധ തടയുന്നതിന് സേവനം ലഭ്യമാക്കല്‍, പൊതുവിതരണ സംവിധാനം, ദുരന്തനിവാരണം, സ്ഥാപനങ്ങളുടെ സഹകരണം എന്നിവയെയാണ് പ്രധാനമായും അടിസ്ഥാനമാക്കിയത്. പഞ്ചായത്തുകള്‍ ബോധവത്കരണത്തിനായി വോളണ്ടിയര്‍മാരുടെ സംഘത്തിനു രൂപം നല്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ മടങ്ങി വന്നവരെ കണ്ടെത്താനും രോഗലക്ഷണമുള്ളവരെ വീടുകളില്‍ ക്വാറന്റൈന് ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ മേല്‍നോട്ടം നല്കി.
ചില പഞ്ചായത്തുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് കോവിഡ് ബോധവല്കരണം നടത്തി. അവശ്യ വസ്തുക്കളുടെ ലഭ്യത ഗ്രാമങ്ങളില്‍ ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളും നല്കി. ലോക്ഡൗണ്‍ കാലത്ത് വ്യാപാരികളുടെയും വോളണ്ടിയര്‍മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തിയതു വിവിധ കോണുകളില്‍ നിന്നു പ്രശംസിക്കപ്പെട്ടു. കമ്യൂണിറ്റി കിച്ചന് സംവിധാനത്തിലൂടെ ഭക്ഷണം ഗ്രാമീണരിലേക്ക് എത്തിച്ചു. രോഗബാധിതരും വയോജനങ്ങളും ഉള്ള വീടുകള്‍ കണ്ടെത്തി മരുന്നും പലചരക്ക് സാധനങ്ങള്‍ പോലുള്ള അവശ്യ വസ്തുക്കളും എത്തിച്ചു.
പഞ്ചായത്ത് അംഗങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍
ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിലെ പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തമാക്കി. ലഭ്യമായ വിഭവങ്ങളും സ്വന്തമായുള്ള വിഭവങ്ങളും പരമാവധി ഉപയോഗപ്പെടുത്തി മറ്റു പദ്ധതികളുമായി ഏകോപിപ്പിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രാഥമിക വിദ്യാഭ്യാസം, കുട്ടികളുടെ രോഗപ്രതിരോധ ശേഷി, പോഷകാഹാരം, ശുചിത്വം, ജലസംരക്ഷണം തുടങ്ങി ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍ സ്വന്തമായി ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനു പഞ്ചായത്തംഗങ്ങളെ പ്രാപ്തരാക്കുന്നതിന് കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനു കീഴില്‍ പരിശീലനം നല്കി.
പദ്ധതി പ്രകാരം ജമ്മു കശ്മീരിന്റെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയെ (എഎപി) അടിസ്ഥാനപ്പെടുത്തി കേന്ദ്ര വിഹിതത്തില്‍ നിന്ന് ഗ്രാന്റുകള്‍ നല്കി. 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ജമ്മു കശ്മീരിനു യഥാക്രമം 49.15 കോടി രൂപ, 197.21 കോടി രൂപ, 173.48 കോടി രൂപ എന്നിങ്ങനെ വാര്‍ഷിക കര്‍മ പദ്ധതിക്ക് അംഗീകാരം നല്കി. 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ കേന്ദ്ര വിഹിതമായ 31.25 കോടി രൂപ ജമ്മു കശ്മീരിനു നല്കി. കഴിഞ്ഞ വര്‍ഷങ്ങളിലെ ഫണ്ട് വിനിയോഗം അടിസ്ഥാനപ്പെടുത്തി ജമ്മു കശ്മീരിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ധനസഹായം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആര്‍ജിഎസ്എ, എഫ്എഫ്സി ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കേന്ദ്രഭരണ പ്രദേശത്തിലെ ഗ്രാമ പഞ്ചായത്തുകളില്‍ ജലവിതരണം, ശുചിത്വം, റോഡുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവ നടപ്പാക്കാന്‍ സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങള്‍ക്കും മറ്റ് അധികാരികള്ക്കുമായുള്ള വിവിധ പരിശീലന പരിപാടികള്‍ നടപ്പാക്കാനും ഇക്കാലയളവില്‍ സാധിച്ചു.
ഡോ. സഞ്ജീബ് പട്ജോഷി ഐപിഎസ്
ജോയിന്റ് സെക്രട്ടറി, പഞ്ചായത്തീരാജ് മന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: