ന്യൂദല്‍ഹി: ഋഷഭ് പന്ത് ഇടം കൈയന്‍ ബാറ്റസ്മാനായിതിനാലാണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചതെന്ന് മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലകന് ബിജു ജോര്‍ജ്. സഞ്ജുവിനെ മനപ്പൂര്‍വം ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതായി കരുതുന്നില്ലെന്നും ബിജു ജോര്‍ജ് പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു സാംസണ് 2015ലാണ് രാജ്യാന്തര ടി 20യില്‍ സിംബാബ്വെക്കെതിരെ അരങ്ങേറ്റം കുറിച്ചത്. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു അന്ന് 24 പന്തില്‍ 19 റണ്‍സ് നേടി. പിന്നീട് നാലു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ഒറ്റ മത്സരത്തില്‍ പോലും കളിക്കാനായില്ല. ഈ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ ഋഷഭ് പന്തിനാണ് അവസരം നല്‍കിയത്. സഞ്ജുവിനെ കളിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടിയിരുന്നതാണ്. പക്ഷെ സഞ്ജുവിനെക്കാള്‍ കുടുതല്‍ അവസരങ്ങള്‍ ലഭിച്ചത് ഋഷഭ് പന്തിനാണ്. കാരണം പന്ത് ഇടം കൈയന്‍ ബാറ്റ്സമാനായതുകൊണ്ടാണെന്ന് ബിജു ജോര്‍ജ് പറഞ്ഞു. പതിനൊന്നാം വയസിലാണ് സഞ്ജു സാംസണ് ക്രിക്കറ്റ് പരിശീലിക്കാന്‍ തന്റെ അടുത്തെത്തിയത്. സഞ്ജുവിന്റെ സഹോദരന് സാലിയും തന്റെ ശിഷ്യനാണെന്ന് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: