Q. ഒരു നൂറ്റാണ്ടു മുമ്പ് ഹലാല്‍ സാമ്പത്തിക വ്യവസ്ഥ ഇന്നത്തെ പോലെ ഇത്രയും വ്യാപകമായിരുന്നില്ല. എങ്ങനെയാണ് ഇത് തുടങ്ങിയത് ?
1400 വര്‍ഷങ്ങളായി ഹലാല്‍ നിലവിലുണ്ട്. ഇസ്ലാം നിലവില്‍ വന്നപ്പോള്‍ തന്നെ അറബി ഭാഷയില്‍ ഈ വാക്കുണ്ടായിരുന്നു. ‘അനുവദിക്കപ്പെട്ടത്’ എന്നാണ് അതിന്റെ ലളിതമായ അര്‍ത്ഥം. അറേബ്യയില്‍ അന്നുണ്ടായിരുന്ന വിവിധ ഗോത്രങ്ങളില്‍ ഇതിന് വിവിധ അര്‍ത്ഥങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഇതിനെ ഒന്നാം ഘട്ടമായി കണക്കാക്കാം.
ഇസ്ലാമിന്റെ വ്യാപനത്തോടെ ഹലാല്‍ എന്ന സങ്കല്‍പ്പവും ഇസ്ലാമീകരിക്കപ്പെട്ടു. അതായിരുന്നു രണ്ടാം ഘട്ടം. പക്ഷേ അത് വളരെ പരിമിതമായിരുന്നു.
ഇന്ന് നമ്മള് കാണുന്നത് ഇസ്ളാമിന്റെ ഹലാല്‍ സങ്കല്‍പ്പം സര്‍വ്വത്രിക ഹലാല്‍ ആക്കി മാറ്റപ്പെടുന്നതാണ്. ഇത് തുടങ്ങിയിട്ട് എഴുപതു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഇതിന്റ ഉല്‍ഭവം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ബ്രിട്ടനില്‍ കാണാം.
യുദ്ധാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍, ബ്രിട്ടനുവേണ്ടി സേവനം അനുഷ്ഠിച്ചിരുന്നവര്‍ക്ക് പ്രത്യേക പൗരത്വ പെര്‍മിറ്റുകള്‍ കൊടുക്കുകയുണ്ടായി. ബ്രിട്ടീഷ് പോലീസിലും പട്ടാളത്തിലും വലിയ സംഖ്യയില്‍ ഉണ്ടായിരുന്ന മുസ്ലീങ്ങള്‍, സിഖുകാര്‍ തുടങ്ങിവര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടായി. അങ്ങനെയാണ് ബ്രിട്ടനില്‍ അവരുടെ സാന്നിദ്ധ്യം കാര്യമായി ഉണ്ടായത്.
മുന്‍ സൈനികരായിരുന്നു എന്നതു കൊണ്ട് ഇവരെ എളുപ്പത്തില്‍ മറ്റു തൊഴിലുകള്‍ പരിശീലിപ്പിച്ച് സാമ്പത്തിക രംഗത്തിന്റെ വികാസത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള മുസ്ലീങ്ങളുടെ ഒഴുക്ക് സിക്കുകാരുടേതിനേക്കാള് കൂടുതലുമായിരുന്നു. കാരണം അവരുടെ ആളുകള്‍ ലോകമെങ്ങും ഉണ്ടായിരുന്നു. സിഖുകാര്‍ ജീവിച്ചിരുന്നത് പ്രധാനമായും ഇന്ത്യയില്‍ മാത്രമായിരുന്നല്ലോ.
അവിടെ വാസമുറപ്പിച്ച ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ മറ്റുള്ളിടങ്ങളില് നിന്നുള്ള സമുദായാംഗങ്ങളേക്കാള്‍ ലക്ഷ്യബോധമുള്ളവരും രാഷ്ട്രീയബോധം ഉള്ളവരുമായിരുന്നു. ദശാബ്ദങ്ങളോളം നീണ്ട പാകിസ്ഥാന് പ്രസ്ഥാനവും, ഖിലാഫത്ത് പ്രസ്ഥാനവും ഒക്കെയായിരുന്നു അതിന് കാരണം.
ഈ മുസ്ലീങ്ങള്‍ക്ക് ഹലാല്‍ കഴിക്കണം എന്ന താല്‍പ്പര്യം ഉണ്ടായിരുന്നു. അവര്‍ റെസ്റ്റാറണ്ടുകളെ സമീപിച്ച് ആവശ്യം ഉന്നയിച്ചു. തുടക്കത്തില്‍ അവരുടെ ആവശ്യത്തിന് ആരും ചെവി കൊടുക്കാന്‍ തയ്യാറായില്ലെങ്കിലും, തങ്ങളുടെ എണ്ണവും സാമുദായിക ശക്തിയും കൊണ്ട് ചിലരെ കൊണ്ട് ആവശ്യം അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
മുസ്ലീങ്ങള്‍ അത്തരം ഇടങ്ങളിലേ ഭക്ഷണം കഴിക്കൂ എന്നതു കൊണ്ട് താമസിയാതെ മറ്റുള്ള റെസ്റ്റാറണ്ടുകളും ഹലാല്‍ ഒരു ഇനമായി ഉള്‍പ്പെടുത്തി. അല്ലെങ്കില്‍ അവര്‍ക്ക് കച്ചവടത്തില്‍ നില്ക്കാന് കഴിയുമായിരുന്നില്ല. ക്രമേണ ലണ്ടനിലെ മാംസ വ്യവസായം മുഴുവനും ഹലാല്വല്ക്കരിക്കപ്പെട്ടു. പ്രാദേശിക മാംസ കച്ചവടക്കാര്‍ ബിസിനസില്‍ നിന്ന് പുറത്താവുകയും ചെയ്തു.
അടുത്തത് ഇറക്കുമതിയുടെ ഘടനയില്‍ വന്ന വ്യതിയാനമാണ്. അതുവരെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായിരുന്നു ബ്രിട്ടനിലേക്ക് പ്രധാനമായും മാംസം കയറ്റി അയച്ചിരുന്നത്. എന്നാല്‍ ബ്രിട്ടനിലെ മുസ്ലീങ്ങളെ സംബന്ധിച്ച് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നല്ലാത്ത മാംസം വേണ്ടത്ര ഹലാല്‍ ആയി കണക്കാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അതിന്റെ ഫലമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു പകരം മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാവാന്‍ തുടങ്ങി.
അങ്ങനെ അമുസ്ലീം രാജ്യങ്ങള്‍ക്കു പോലും, മാംസം കയറ്റി അയയ്ക്കണമെങ്കില്‍ ഹലാല്‍ വ്യവസ്ഥകള്‍ പാലിക്കണം എന്ന നില വന്നു. ആസ്ട്രേലിയയിലേക്കും ന്യൂസിലണ്ടിലേക്കും നോക്കൂ, അവരും ഹലാല്‍ വഴിയില്‍ എത്തിക്കഴിഞ്ഞു.
Q. അതായത് മാംസം ഹലാല്‍ മാത്രമായാല്‍ പോരാ, അത് ഇറക്കുമതി ചെയ്യുന്നത് ഇസ്ലാമിക രാജ്യത്തുനിന്ന് ആയിരിക്കുകയും വേണം. അപ്പോള്‍ ഹലാല്‍ ആശയം എളുപ്പം വളച്ചു തിരിക്കാവുന്നത് ആണെന്നാണോ ? അത് പ്രാദേശികമായി വ്യത്യാസപ്പെടുകയും പുതിയ രൂപം കൈക്കൊള്ളുകയും ചെയ്യും എന്നാണോ ?
ഹലാല്‍ ആശയം സാമ്പത്തിക വ്യവസ്ഥയെ പടിപ്പടിയായി കൈയ്യടക്കുമ്പോള്‍ സമയത്തിനും സ്ഥലത്തിനും അനുസരിച്ച് പുതിയ പുതിയ വ്യവസ്ഥകള്‍ അതില്‍ ചേര്‍ക്കപ്പെടുകയാണ് ഉണ്ടാവുന്നത്.
തുടക്കത്തില്‍ ഉല്‍പ്പന്നം മാത്രം ഹലാല്‍ ആയാല്‍ മതിയായിരുന്നു. പിന്നെ സ്ഥാപനത്തിന്റെ യോഗ്യത മാറ്റി. സമ്പൂര്‍ണ്ണ സ്ഥാപനവും ഹലാലാവണം എന്നായി. അടുത്തത് മുഴുവന്‍ ആഹാര ശൃംഖലയും മാറണം. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ഹലാല്‍ ആഹാര ശൃംഖല എന്നു പറഞ്ഞാല്‍ അതിന്റെ ഒരു ഘട്ടത്തിലും ഒരു കാഫിറിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒറ്റയടിക്ക് കൊണ്ടു വരുന്നത് ഇന്ത്യയെ പോലെ ഒരു രാജ്യത്ത് പ്രായോഗികമായിരിക്കില്ല. അതുകൊണ്ട് അത് വഴക്കമുള്ളതാണ്. ആദ്യം അവര്‍ ചുരുങ്ങിയ വ്യവസ്ഥകള്‍ മുന്നോട്ടു വച്ചുകൊണ്ട് തുടങ്ങും. എന്നാല്‍ എല്ലാം നൂറു ശതമാനവും ശരിയത്ത് അനുസരിച്ചുള്ളതാവുന്നതു വരെ നിര്‍ത്തില്ല. ഇവിടെ രണ്ട് അവസ്ഥയേ ഉള്ളൂ. കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് (ഹലാല്‍ അല്ലെങ്കില്‍ ഹറാം). ഇടയ്ക്കൊരു നിറം ഇല്ല.
ഇന്ത്യയില്‍ ഇന്നുള്ളത് നൂറു ശതമാനം ഹലാല്‍ അല്ല. അതിനു കാരണം ഇപ്പോള്‍ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമല്ല എന്നതുകൊണ്ട് മാത്രമാണ്. എന്നാല്‍ കരുതിക്കോളൂ നൂറു ശതമാനവും ഹലാല്വല്ക്കരിക്കാതെ അവര്‍ അടങ്ങുകയില്ല.
Q. സമയവും സ്ഥലവും അനുസരിച്ച് മാറുന്നവിധം ഇത്രയും വഴക്കമുള്ളതാണ് ഹലാല്‍ എങ്കില്‍, ഇസ്ലാം അനുസരിച്ച് ശുദ്ധമായതിനെ സ്വീകരിക്കുക എന്നതിനേക്കാള്‍ സാമ്പത്തിക രംഗത്തെ വിവിധ മേഖലകളെ കൈയ്യടക്കുന്ന പരിപാടിയാണത്. ഇത് സാമ്പത്തിക ജിഹാദാണ്. ശരിയല്ലേ ?
അതെ. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഹലാല്‍ പ്രചരിക്കുന്നതിനു കാരണം നമ്മുടെ മാനസിക അടിമത്തമാണ്. അത് നമ്മുടെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കും. മാനസികവും സാമ്പത്തികവുമായ അടിമത്തം മാരകമായ ഒരു മിശ്രണമാണ്. ഒരിയ്ക്കല്‍ അത് സംഭവിച്ചാല്‍ പിന്നെ ഒരു മടങ്ങി വരവ് ഉണ്ടാകില്ല.
Q. ഡെന്മാര്ക്കും ബെല്‍ജിയവും പോലുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മൃഗക്ഷേമത്തെ മുന്‍ നിര്‍ത്തി ഹലാല്‍, കോഷര്‍ തുടങ്ങിയ മതാചാരപരമായ കശാപ്പിനെ നിരോധിച്ചു കൊണ്ട് നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് ശ്രമിച്ചു നോക്കാവുന്ന ഒരു പരിഹാരമാണോ അത് ?
ബെല്‍ജിയത്തെ പോലുള്ള രാജ്യങ്ങള്‍ ചെയ്യുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അത് മാംസ വ്യവസായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. അതില്‍ തന്നെ ചില ഇളവുകള്‍ കൊടുത്തിട്ടുമുണ്ട്. എന്നാലും അതൊരു സ്വാഗതാര്‍ഹമായ നടപടിയാണ്.
എന്നാല്‍ അതൊരു സമ്പൂര്‍ണ്ണ പരിഹാരമല്ല. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന ഒരു പ്രത്യേക രീതി മാത്രമാണ് ഹലാല്‍ എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ അതിലുണ്ട്. ഹലാല്‍ സമ്പദ് വ്യവസ്ഥയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് മാംസ വ്യവസായം.
ഈ വ്യവസായം ഇന്ന് നാലു ലക്ഷം കോടി ഡോളറിന്റെ മൂല്യമുള്ളതാണ്. 2025 ഓടെ അത് പത്തു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്കുകളും സേവനങ്ങളും ഇതില്‍ പെടുന്നു. ഇക്കാര്യത്തില്‍ നമുക്ക് വ്യക്തത വേണം. ഏത് ഉപഭോഗ വസ്തുവും സേവനവും ഒന്നുകില്‍ ഹലാല്‍ ആണ് അല്ലെങ്കില്‍ ഹറാം ആണ്. ഈ തരം തിരിവിന്റെ പുറത്ത് ഒന്നും ഉണ്ടാകില്ല.
ഇതുകൂടാതെ, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുമ്പ് അവയെ മരവിപ്പിക്കണം എന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നിയമങ്ങളില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക നിയമമനുസരിച്ച് കശാപ്പ് ചെയ്യപ്പെടുന്ന സമയത്ത് മൃഗത്തിന് ജീവനുണ്ടായിരിക്കണം.
എന്നാല്‍ നേരത്തേ പറഞ്ഞതുപോലെ ഹലാല്‍ എന്നാല്‍ പരിശുദ്ധിയെ കുറിച്ചുള്ള ഒരു സങ്കല്‍പ്പം എന്നതിനേക്കാള്‍ സാമ്പത്തിക ജിഹാദാണ്. അതുകൊണ്ടാണ് യൂറോപ്പിലെ ചില ഇസ്ളാമിക സംഘടനകള്‍ മൃഗങ്ങളെ മരവിപ്പിക്കുന്നതിനെ അംഗീകരിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുള്ളത്. ഏത് തരം മരവിപ്പിക്കലാണ് ഹലാല്‍ അഥവാ ഹറാം എന്നാണ് ഇപ്പോള്‍ ചര്‍ച്ച. അതായത് ഇപ്പോള്‍ തന്നെ നിയമത്തെ മറികടക്കാന്‍ അവര്‍ പുതിയൊരു പഴുത് കണ്ടെത്തി കഴിഞ്ഞു എന്നര്‍ത്ഥം.
Q. ഹലാല്‍ സര്ട്ടിഫിക്കേഷന് നല്‍കുന്നതിലൂടെ ഇസ്ലാമിക സംഘടനകള്‍ വമ്പിച്ച തോതില്‍ പണം ഉണ്ടാക്കുന്നുണ്ട്. എല്ലാത്തരം പരിപാടികള്‍ക്കുമായി ഈ പണം ചെലവഴിക്കപ്പെടുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരി അപ്പോഴപ്പോള്‍ അവര്‍ വ്യവസ്ഥകള്‍ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന പ്രക്രിയയുടെ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണോ ഇതിന് പരിഹാരം ?
അല്ല. അവര്‍ ഒരു നിയമവും ലംഘിക്കുന്നില്ല. ഇസ്ലാം പിന്തുടരുന്നതിനുള്ള ഏറ്റവും നല്ല വഴി ഏതാണ് എന്ന് എങ്ങനെയാണ് ഭാരത സര്‍ക്കാറിന് നിശ്ചയിക്കാന്‍ കഴിയുക ? അത് പ്രായോഗികമോ രാഷ്ട്രീയമായി യുക്തിസഹമോ അല്ല. നിയമപരമായിട്ടും അത് നിലനില്‍ക്കില്ല.
ഇപ്പോള്‍ സിനിമകള്‍ക്കായി ഒരു ഹലാല്‍ സെന്‍സര്‍ ബോര്‍ഡ് എന്ന ആശയവുമായി അവര്‍ മുന്നോട്ട് വരികയാണ്. സര്‍ക്കാറിന് അവരുടെ സ്വന്തം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയും. എന്നാല്‍ ഒരു ഇസ്ലാമിക സംഘടന മുസ്ലീം പ്രേക്ഷകര്‍ക്കു വേണ്ടി അത്തരമൊരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനെ എങ്ങനെയാണ് തടയാന്‍ കഴിയുക ?
സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഇസ്ലാമിക സംഘടനകള്‍ അല്ല പ്രശ്നം. യഥാര്‍ഥത്തില്‍ ഒരു ഉല്‍പ്പന്നം ഹലാലാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കുകയാണ് ചെയ്യുക. മാര്‍ക്കറ്റില്‍ ഇത് നിങ്ങള്‍ക്ക് അവബോധം തരികയാണ് ചെയ്യുന്നത്.
ഇസ്ലാമിക ഹലാലിനെ സാര്‍വത്രിക ഹലാല്‍ എന്ന രീതിയില്‍ സ്വീകരിക്കുന്ന അമുസ്ലീങ്ങളുടെ വങ്കത്തം ആണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം.
Q. ഹലാല്‍ മാംസ വ്യവസായ രംഗത്ത് സാമ്പത്തിക വിവേചനം ഒരു വലിയ പ്രശ്നമാണ്. ലണ്ടനിലെ കശാപ്പുകാര്‍ എങ്ങനെയാണ് ബിസിനസ്സില്‍ നിന്ന് പുറം തള്ളപ്പെട്ടതെന്നും ആ സ്ഥാനം മുസ്ലീങ്ങള്‍ ഏറ്റെടുത്തതെന്നും താങ്കള്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ‘ഖടിക്ക്’ സമുദായത്തില്‍ പെട്ട കശാപ്പുകാരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
സംശയമില്ല. വിഭജനത്തിനു മുമ്പ് ഡല്‍ഹിയിലെ ജമാ മസ്ജിദ് ഏരിയയിലെ മാംസ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും അനുപാതം ശതമാനക്കണക്കില്‍ 70 – 30 ആയിരുന്നു. വിഭജനത്തിനു ശേഷം അത് 90 – 10 എന്നായി. ഇപ്പോള്‍ 100 – 0 എന്ന നിലയിലാണ്. ചെറുകിട വ്യാപാര രംഗത്ത് ഇത് കുറച്ചുകൂടി ഭേദമാണ്. എന്നാല്‍ ഒരിയ്ക്കലും ആശാവഹമല്ല.
Q. ഈ ഹലാല്‍ സമ്പദ് വ്യവസ്ഥ മതം മാറ്റത്തിന് ഏതെങ്കിലും രീതിയില്‍ സഹായകമാകുന്നുണ്ടോ ?
നല്ല ചോദ്യം. മതം മാറ്റം രണ്ടു തരമുണ്ട്. ആദ്യത്തേത് നേരിട്ടുള്ളതും ഒറ്റയടിക്കുള്ളതുമായ മാറ്റമാണ്. രണ്ടാമത്തേത് പതിയെ സംഭവിക്കുന്നതാണ്. ഹലാലിനെ അംഗീകരിക്കുമ്പോള്‍ നിങ്ങള്‍ പതിയെ ഇസ്ലാമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രീതികള്‍ ഉപേക്ഷിച്ച് ഇസ്ലാമിക രീതികള്‍ സ്വീകരിക്കുകയാണ്.
നിങ്ങള്‍ മസ്ജിദില്‍ പോകുന്നുണ്ടാവില്ല, കല്‍മ വായിക്കുന്നുണ്ടാവില്ല. എന്നാല്‍ അനൗപചാരികമായി നിങ്ങളുടെ മതംമാറ്റം തുടങ്ങി കഴിഞ്ഞു. നിങ്ങള്‍ സംസ്കാരികമായും ആശയപരമായും മുസ്ലീം ആയിക്കഴിഞ്ഞാല്‍ പിന്നെ ആകെക്കൂടി അവശേഷിക്കുന്നത് ഔപചാരികമായ മതം മാറ്റ ചടങ്ങ് മാത്രമാണ്.
Q. ഇസ്ലാമിക ഹലാലിനെ സാര്‍വ്വത്രിക ഹലാലായി പരിവര്‍ത്തിപ്പിച്ചു കൊണ്ടു വരുന്ന കാര്യം താങ്കള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിക്കുന്നതിനുള്ള ഒരു വലിയ കാരണം ഹലാല്‍ മാംസം കൂടുതല്‍ രുചികരവും ആരോഗ്യകരവും എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നതാണ്. അത് എത്രത്തോളം സത്യമാണ് ?
രുചി എന്നത് വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. അത് ഓരോ ആളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ആ വാദം വ്യാജമാണ്. ഇനി ഹലാല്‍ ആരോഗ്യകരം എന്നാണെങ്കില്‍ അത് വെറും പ്രചരണം മാത്രമാണ്. ഇന്ന് അവരുടെ വലിയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് ശാസ്ത്ര സമൂഹത്തെ പോലും സ്വാധീനിക്കുന്നുണ്ട്.
എന്നാല്‍ ഹലാല്‍ കശാപ്പ് കൂടുതല്‍ ആരോഗ്യകരമായ മാംസം ലഭ്യമാക്കും എന്ന അവരുടെ പ്രചരണം വെറും അസംബന്ധം ആണെന്നാണ് നിരവധി പഠനങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളത്. അത് ക്രൂരമായ കശാപ്പ് രീതിയാണ്. കൂടുതല്‍ സമയം കൊടിയ വേദന അനുഭവിക്കേണ്ടി വരുന്നതു കൊണ്ട് അത് മൃഗത്തിന്റെ ശരീര രസതന്ത്രത്തില്‍ മാറ്റം വരുത്തുന്നു.
ജട്ക്ക രീതിയിലുള്ള കശാപ്പില്‍ തലച്ചോറും സുഷുമ്നയുമായുള്ള ബന്ധം നൊടിയിടയില്‍ വിച്ഛേദിക്കപ്പെടുന്നതിനാല്‍ പെട്ടെന്നു തന്നെ മൃഗത്തിന് ബോധം നഷ്ടപ്പെടുന്നു. ജട്ക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും ഹലാലില്‍ കൂടുതലാണ്.
Q. സര്‍ക്കാരിന് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയുകയുള്ളൂ എങ്കില്‍ പിന്നെ എന്താണ് ഇതിന് പരിഹാരം ?
ഹിന്ദുക്കളുടെ പ്രശ്നം എന്താണെന്ന് വച്ചാല്‍, അവര്‍ ഒന്നും ത്യജിക്കാന്‍ തയ്യാറല്ല. അഥവാ, ശരിയായ രീതിയില്‍ ത്യജിക്കാന്‍ തയ്യാറാവുന്നില്ല. സിഖുകാര്‍ ലങ്കാറുകള്ക്കു വേണ്ടിയും ഗുരുദ്വാരകള്‍ക്കു വേണ്ടിയും ധാരാളം പണം ചെലവഴിക്കാന്‍ തയ്യാറാണ്. ഹിന്ദുക്കള്‍ അതേ കാര്യം ഭണ്ഡാരങ്ങള്‍ക്ക് വേണ്ടിയും ക്ഷേത്രങ്ങള്‍ക്കു വേണ്ടിയും ചെയ്യുന്നു.
എന്നാല്‍ ജട്ക്ക വില്‍പ്പനശാലകളെ പിന്തുണയ്ക്കുന്ന ഒരു പ്രസ്ഥാനത്തെ അവര്‍ സഹായിക്കില്ല. പലരും അത് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും പണം ചെലവഴിക്കുന്നത് നല്ലതു തന്നെ. എന്നാല്‍ അതു മാത്രം പോര. ഞാന്‍ ഒരു മാംസഭുക്ക് ആണെങ്കില്‍, ഒരു ജട്ക്ക വില്‍പ്പനശാലയെ സഹായിക്കാന്‍ വേണ്ടി ഒന്നോ രണ്ടോ കിലോമീറ്റര്‍ കൂടുതല്‍ വണ്ടി ഓടിക്കാന്‍ ഞാന്‍ തയ്യാറാകണം.
ഞാന്‍ ഒരു സസ്യഭുക്ക് ആണെങ്കില്‍, ഹലാല്‍ ലോഗോ ഉള്ള ഒരു ഫുഡ് പാക്കറ്റ് വാങ്ങാതിരിക്കുകയും, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതു കൊണ്ടാണ് അത് വാങ്ങാത്തത് എന്ന് കടക്കാരനോട് പറയുകയും വേണം. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ.
നമുക്ക് സംസാരിക്കാന്‍ വയ്യെങ്കില്‍, പോക്കറ്റില്‍ നിന്ന് ഒരു അഞ്ചുരൂപ പോലും അധികം ചെലവഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരുദിവസം ദൈവങ്ങള്‍ വന്ന് നമ്മളെ രക്ഷിച്ചു കൊള്ളും എന്ന് വിശ്വസിക്കരുത്.
നമ്മള് ഇക്കാര്യത്തില്‍ വളരെ ജാഗ്രതയുള്ളവരും, പ്രതികരിക്കാന്‍ തയ്യാറുള്ളവരും, നിര്‍ഭയരും, സത്യസന്ധരും ആയിരിക്കണം.
ഇതിലെ പ്രശ്നം മുഴുവന്‍ കിടക്കുന്നത് മുസ്ലീങ്ങള്‍ 15 ശതമാനം ആണെങ്കിലും അവര്‍ ഹലാല്‍ വാങ്ങുന്നതില്‍ നിഷ്ക്കര്‍ഷ ഉള്ളവരാണ് എന്നതാണ്. ബാക്കിയുള്ള 85 ശതമാനത്തില്‍ 20 ശതമാനമെങ്കിലും ഹലാലിനെ ബഹിഷ്ക്കരിക്കാന്‍ തയ്യാറാവുന്ന ദിവസം, ഈ ഹലാല്‍ സമ്പദ് വ്യവസ്ഥ അവസാനിക്കും. നമുക്ക് സര്‍ക്കാരിനെയും, തുറന്ന വിപണിയെയും എല്ലാം വിമര്‍ശിക്കാം, എന്നാല്‍ പ്രശ്നത്തിന്റെ മൂലകാരണം കിടക്കുന്നത് നമ്മുടെ വങ്കത്തത്തിലാണ്.
Q. താങ്കള്‍ ഒരു ജട്ക്ക സര്ട്ടിഫിക്കേഷന് പ്രസ്ഥാനം നടത്തുന്നുണ്ടല്ലോ ? എന്താണ് താങ്കളുടെ ഭാവി പരിപാടികള്‍ ?
പദ്ധതി വളരെ ലളിതമാണ്. അതില്‍ വലിയ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ല. കൂടുതല്‍ ജട്ക്ക പ്ലാന്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള എല്ലാ ബ്ലൂപ്രിന്റുകളും റെഡിയാണ്. എന്നാല്‍ അത് രണ്ടാമത്തെ പടി മാത്രമാണ്.
ഒന്നാമത്തെ പടി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ്. ഡിമാന്‍ഡ് അനുസരിച്ചുള്ള വിപണനം മാത്രമാണ് ഇതിലുള്ളത്. ഇപ്പോള്‍ വിലകുറഞ്ഞ ധാരാളം ഹലാല്‍ മാംസം കിട്ടാനുണ്ട്. അപ്പോള്‍ വളരെ ചെറിയ ലാഭത്തില്‍ നമ്മള് പ്രവര്‍ത്തിക്കേണ്ടി വരും.
മാര്‍ക്കറ്റില്‍ വേണ്ടത്ര ഡിമാന്‍ഡ് വന്നാല്‍ മാത്രമേ ജട്ക്ക വില്‍പ്പനശാലകള്‍ക്ക് നിലനില്ക്കാന് കഴിയുകയുള്ളൂ. അത് അവബോധത്തിലൂടെ മാത്രമേ വരികയുള്ളൂ. വിപണനം ഒരു പ്രശ്നമേ അല്ല. അതിന്റെ അപാകതകള്‍ എപ്പോള്‍ വേണമെങ്കിലും പരിഹരിക്കാന്‍ കഴിയും.
അതുകൊണ്ട് നമ്മുടെ ഏറ്റവും ആദ്യത്തെ ലക്ഷ്യം ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ്.
അവലംബം: സ്വരാജ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: