ന്യൂദല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് ഉണ്ടായിരുന്നെന്നും അതു പുന: പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കുവൈറ്റ് അഭിഭാഷകന്. കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റും സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ലാ ഡയറക്റ്ററുമായ മെജ്ബല്‍ ആല് ഷാരിഖ ആണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അല്‍ അക്വ്സ പോലം ബാബറി മസ്ജിദ് ലോകത്തെ എല്ലാ മുസ്ലിങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ഷാരിഖ ട്വീറ്റില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെ ഇത്തരമൊരു ട്വീറ്റുമായി ഒരു അറബി രംഗത്തെത്തിയതില്‍ ഗൂഢാലോചനയും സംശയിക്കുന്നുണ്ട്.
ബാബറി മസ്ജിദ് പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര കോടടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റിന് അയച്ച കത്തും ഇയാള്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നരംസിംഹറാവു സര്‍ക്കാരിനേയും വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് സ്വീകരിച്ച ഇരട്ടത്താപ്പിനെയും കത്തില്‍ സൂചിപ്പിക്കുണ്ട്. ഇയാളുടെ ട്വീറ്റിനു താഴെ ശ്രീറാം വിളികളുമായി കമന്റുകള്‍ പ്രവഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: