പാണത്തൂര്‍: പാണത്തൂര്‍ വട്ടക്കയത്തെ പാമ്പുകടിയേറ്റ കുട്ടിയുടെ ജീവന് രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദനവുമായി സേവാഭാരതി പ്രവര്‍ത്തകരെത്തി. കോവിഡ് നിരീക്ഷണത്തിലിരിക്കെ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിയുടെ ജീവന് രക്ഷിക്കാന്‍ പങ്കാളിയായ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റിയംഗമായ ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയി (ബിനു)യെ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബീഹാറില്‍ നിന്ന് വന്ന് ക്വാറന്റ്റീനില്‍ കഴിയുകയായിരുന്ന പാണത്തൂര്‍ വട്ടക്കയത്തെ രണ്ട് വയസ്സുകാരിയെ അണലി കടിച്ചത് വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം ആംബുലന്‍സുമായി സ്ഥലത്തെത്തിയ ഡ്രൈവര്‍ ബിനോയിയും, ജിനില്‍ മാത്യൂവും, പട്ടുവത്തെ ജോമോനും ചേര്‍ന്ന് അവശനിലയിലായ കുട്ടിയെ ചുരുങ്ങിയ സമയത്തിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലുമെത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് അവശനിലയിലായ കുട്ടിയെ കുറഞ്ഞ സമയത്തിനകം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനായതിനാലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് രോഗഭീതി പോലും കണക്കിലെടുക്കാതെ കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ പങ്കാളിയായ ബിനോയിയുടെ പ്രവര്‍ത്തിയെ വിവിധ സംഘടനകളും, വ്യക്തികളും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാട്ടൂര്‍ നാരായണന് നമ്പ്യാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിന്റെ ഡ്രൈവറാണ് ബിനോയി. ഇതിനിടയില്‍ എത്രയോ വിലപ്പെട്ട ജീവനുകള്‍ ഇദ്ദേഹം രക്ഷപെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വട്ടക്കയത്തെ പാമ്പുകടിയേറ്റ കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഒരു വലിയ നിയോഗമായിട്ടാണ് ബിനോയി കരുതുന്നത്.
സേവാഭാരതി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംകുമാര്‍, വൈസ് പ്രസിഡന്റ്, എം.കെ ചിത്രന്, ജോ: സെക്രട്ടറി ബിനു എ നായര്‍, ചഞ്ചായത്ത് കമ്മറ്റിയംഗം പ്രശാന്തന് പനത്തടി, ആര്‍എസ്എസ് പനത്തടി ഖണ്ഡ് കാര്യവാഹക് കെ.സുരേഷ്, ബിജെപി പനത്തടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്,കൃഷ്ണന് ഗുരുസ്വാമി എന്നിവര്‍ ബിനോയിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അനുമോദിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയിയെ പാണത്തൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. കെ വേണുഗോപാല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം പി.കൃഷ്ണകുമാര്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സം ഘടനാ സെക്രട്ടറി എം.ഷിബു, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ തങ്കച്ചന്, എം.കെ മോഹനന്, ധനുപ് ദാമോധരന് എന്നിവരുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: