തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുരുക്ക് മുറുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റേയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേയും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളെല്ലാം എന്‍ഐഎ സംഘം ശേഖരിച്ചു തുടങ്ങി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയേയും കെ.ടി. ജലീലിനേയും കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. സ്വപ്ന മന്ത്രിയെ വിളിച്ചതായി ഫോണ്‍ രേഖകളില്‍ നിന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഇതുകൂടാതെ സ്വപ്ന സുരേഷ് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികളുടെ വീഡിയോയും, കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ പരിശോധിക്കും. അതോടൊപ്പം കേസിലെ പ്രതിയായ സന്ദീപ് നായരുടെ വര്‍ക്ക്ഷോപ്പ് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് ഉദ്ഘാടനം ചെയ്തതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചേക്കും.
2019 ജൂലൈ മുതലുളള ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിക്കുന്നത്. അതേസമയം സ്വര്‍ണക്കടത്തില്‍ ഇതുവരെ പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പല തവണ എത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. ഇവര്‍
ശിവശങ്കര്‍ ഉള്‍പ്പടെ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ശിവശങ്കറിനെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ചൊവ്വാഴ്ച വിട്ടയച്ചത്. എന്നാല്‍ തുടര്‍ അന്വേഷണത്തിനിടയില്‍ ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കരന് ആവര്‍ത്തിച്ചു. കേസില്‍ ഇയാള്‍ക്ക് ക്ലീന്‍ചിറ്റ് നല്കാന് ആകില്ലെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: