കുന്നത്തൂര്‍: കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ് കുന്നത്തൂര്‍ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്കിന്റെ മുക്കാല്‍ ഭാഗങ്ങളും കണ്ടൈന്‍മെന്റ് സോണുകളാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ഭാഗികമായി തുറക്കുന്നത്.
മിക്ക വ്യാപാരികളും നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വ്യാപാരസമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനായി സര്‍ക്കാരിന് നിവേദനം നല്‍കാനും താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ഭാരതീയ വ്യാപാര വ്യവസായി സംഘ് ജില്ലാ ജനറല്‍സെക്രട്ടറി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ആര്‍എസ്എസ് ഗ്രാമ ജില്ലാ കാര്യാവാഹ് ബാബുക്കുട്ടന്, ബിവിവിഎസ് ജില്ലാസെക്രട്ടറി എം. ഷണ്മുഖന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ശ്രീദാസ് ജി. പണിക്കര്‍ (പ്രസിഡന്റ്), ആല്‍ഫാ ജെയിംസ് ശാസ്താംകോട്ട, ബേബി സിനിമാപറമ്പ്, മായാദേവി (വൈസ് പ്രസിഡന്റുമാര്‍), അനില്‍കുമാര്‍ മൈനാഗപ്പള്ളി (ജനറല്‍ സെക്രട്ടറി), ധനേഷ് പടിഞ്ഞാറേകല്ലട, പ്രജിത്ത് ഹരികുമാര്‍, മഞ്ജു ജെ. പിള്ള (സെക്രട്ടറിമാര്‍), മുരുകേഷ് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: