ഇരിട്ടി : ആറളം പോലീസ് സ്റ്റേഷനിൽ 14 പോലീസുകാർ കൂടി കോറന്റീനിൽ . നേരത്തെ റിമാൻഡ് പ്രതിയുമായി സമ്പർക്കം ഉണ്ടായതിനെത്തുടർന്ന് 7 പോലീസുകാർ കോറന്റീനിൽ പോയിരുന്നു. തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ഈ സ്റ്റേഷനിലെ പോലീസുകാരനുമായി സമ്പർക്കം ഉണ്ടായതിനെത്തുടർന്നാണ് ഇന്നലെ 16 പോലീസുകാർ കൂടി കോറന്റീനിൽ പോകേണ്ടി വന്നത്. ഇതോടെ ആറളം സ്റ്റേഷനിലെ 21 പേരാണ് ഇതുവരെ കോറന്റീനിൽ പോകേണ്ടി വന്നത്. 28 പേരാണ് ഇവിടെ ആകെ ഉള്ളത്. 4 പോലീസുകാർ കോറന്റീൻ നിരീക്ഷിക്കുന്ന ബൈക്ക് പെട്രോൾ സംഘത്തിലും മറ്റൊരാൾ ഹൈവേ പെട്രോൾ സംഘത്തിലും പെട്ടവരാണ്. ഇവർക്ക് സ്റ്റേഷനിൽ വരേണ്ട ആവശ്യമില്ലാത്തത് കൊണ്ടുതന്നെ സമ്പർക്കം ഉണ്ടായിട്ടില്ല. ഇപ്പോൾ ആറളം സ്റ്റേഷനിൽ സി ഐ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്.
കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരൻ സ്റ്റേഷനിൽ എത്തിയത് 16 നാണ് . 14 ദിവസത്തെ നിരീക്ഷണം അവസാനിക്കുന്ന മുപ്പതാം തീയതിവരെ ആറളം സ്റ്റേഷനിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ഇപ്പോൾ ചുമതലയിലുള്ള സി ഐ യും പുറത്തേക്ക് ഇറങ്ങില്ല. ഇതേസമയം പോലീസിന്റെ സെന്റർ കാന്റീനിൽ സമ്പർക്കമുണ്ടായ പോലീസുകാരൻ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വന്നത് വിമര്ശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം പരാതികൾക്ക് യാതൊരടിസ്ഥാനവും ഇല്ലെന്നാണ് സി ഐ പറയുന്നത്.
കഴിഞ്ഞ 13 ന് വൈകീട്ട് 4 മണിക്കാണ് പോലീസുകാരനും ഭാര്യയും കാന്റീനിൽ എത്തുന്നത്. കോവിഡ് പോസിറ്റിവിന് കാരണമായെന്ന് കരുതുന്ന അഗ്നിശമനസേനാംഗം 12 .45 നാണ് അവിടെ എത്തിയത്. മൂന്നു ദിവസം വീട്ടിൽ കഴിഞ്ഞ പോലീസുകാരൻ യാതൊരു ലക്ഷണവും ഇല്ലാഞ്ഞത് കൊണ്ടാണ് 16 ന് സ്റ്റേഷനിൽ എത്തിയത്. സെക്കണ്ടറി പട്ടികയിൽ ആയതിനാൽ നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ആരും നിർദ്ദേശവും നൽകിയിരുന്നില്ല. അതുകൊണ്ടാണ് 16 ന് സ്റ്റേഷനിൽ എത്തി ഡ്യൂട്ടി ഏറ്റെടുത്തത്. എന്നാൽ അന്നേ ദിവസംതന്നെ പോലീസുകാരനോട് നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശം വന്നതിനാൽ 17 മുതൽ ജോലിക്കു വരികയും ചെയ്തിരുന്നില്ല. തിങ്കളാഴ്ചയാണ് പോസ്റ്റിറ്റീവാണെന്ന ഫലം വരുന്നത്. വീണ്ടും പരിശോധന നടത്താനാണ് തീരുമാനം. കോറന്റീനിൽപോയ 16 പേരുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: