തൃശൂര്‍: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോറോണ രോഗബാധിതരുടെ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പല കേസുകളുടെയും ഉറവിടം അറിയാതിരിക്കുന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. കൊറോണ രോഗം പകരുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ജില്ലാഭരണകൂടം നിലവില്‍ ട്രിപ്പിള്‍ ലോക്്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട് കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ജില്ലയൊട്ടാകെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കൊറോണ രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാര്‍ഡ്/ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭയിലെ 15ാം ഡിവിഷന്, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ രണ്ട, എട്ട്, 14 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് എന്നിവയാണ് കണ്ടൈന്‍മെന്റ്് സോണാക്കിയത്.
അതേസമയം, കുന്നംകുളം നഗരസഭയിലെ 11, 19, 22, 25 ഡിവിഷനുകള്‍, തൃക്കൂര് ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നാല്, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 21 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ എന്നിവയെ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് ഇടങ്ങളില്‍ കണ്ടൈന്‍മെന്റ്് സോണ്‍ നിയന്ത്രണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: