കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നില്പ് സമരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് പതിനയ്യായിരം കേന്ദ്രങ്ങളില്‍ ഇന്നലെ സമരം നടന്നു. ജില്ലയില്‍ കണ്ടെയിന്മെന്റ് സോണ്‍ ഒഴികെയുള്ള ആയിരം കേന്ദ്രങ്ങളിലും കണ്ടെയിന്മെന്റ് സോണുകളില്‍ വീടുകളിലുമാണ് സമരം നടന്നത്.
അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മൊടക്കല്ലൂരിലെ കുന്നുമ്മലില്‍ നടന്ന നില്പ് സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഹരി പനങ്കുറ, കെ.കെ. അനില്‍, ലിബിന് ഭാസ്ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നില്പ് സമരത്തിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തളി ബിജെപി ഓഫീസിന് സമീപം നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് സൗത്ത് മണ്ഡലം തല ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് മുതലക്കുളത്ത് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സി.പി. വിജയകൃഷ്ണന് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, സി.പി. മണികണ്ഠന്, സാബു കൊയ്യേരി, അഭിലാഷ്, അക്ഷയ് ഠക്കര്‍ എന്നീവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: