വെഞ്ഞാറമൂട്: കൊറോണയുടെ മറവില്‍ വില്‍പ്പന നടത്താന്‍ മിനി ലോറിയില്‍ കടത്തിയ മത്സ്യം പോലീസ് പിടികൂടി. പതിനാല് പെട്ടികളിലായി അഞ്ഞൂറ് കിലോയോളം മത്സ്യമാണ് പിടികൂടിയത്. ഇന്നലെ രാത്രിയില്‍ 11.30 ന് വെഞ്ഞാറമൂട് നാഗരുകുഴി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യം കയറ്റിവന്ന ലോറി പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പോലീസിനെക്കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. പിടിച്ചെടുത്ത മത്സ്യം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ നശിപ്പിച്ചു.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മത്സ്യവില്‍പ്പന നിരോധിച്ചിരിക്കുന്നതിനാല്‍ വിവിധ ഇടങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്ത് രഹസ്യമായി വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാകാമെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് സിഐ വിജയരാഘവന്റെ നിര്‍ദേശപ്രകാരം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യലോറി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: