ആലപ്പുഴ:ചികിത്സയിലിരിക്കെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചാലുങ്കല്‍ ചക്രപാണി(79) ആണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു മരണം. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. ചക്രപാണിയുടെ മകള്‍ നിരീക്ഷണത്തിലാണ്. ചക്രപാണിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജില്ലയില്‍ കോവിഡ് ബാധിച്ച് ഇതുവരെ 11 പേരാണ് മരിച്ചത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ച മാത്രം മൂന്നു പേര് മരിച്ചു. മരണ ശേഷമാണ് ഇവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധന ഫലം വൈകുന്നു എന്ന പരാതികള്‍ ശരിവെയ്ക്കുന്നതാണ് മരണ ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് മാത്രം കോവിഡ് സ്ഥിരീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: