ന്യൂദല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 2019-20ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത് 1,65,302 കോടി രൂപ. ഈയിനത്തില്‍ കേരളത്തിന് ലഭിച്ചത് ആകെ 8,111 കോടി രൂപ. സെസ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ആകെ ലഭിച്ചത് 95,444 കോടി മാത്രമെങ്കിലും വന്‍ തുകയാണ് ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയത്.
ജിഎസ്ടി നഷ്ടപരിഹാരമായി മാര്‍ച്ചില്‍ കണക്കാക്കിയ 13,806കോടി രൂപയാണ് കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതോടെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ നല്കിയ തുക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ആന്ധ്രയ്ക്ക് 3,028 കോടിയും കര്‍ണാടകയ്ക്ക് 18,628 കോടിയും തമിഴ്നാടിന് 12,305 കോടിയും തെലങ്കാനയ്ക്ക് 3,054 കോടിയുമാണ് ലഭിച്ചത്. 19,233 കോടി രൂപ ലഭിച്ച മഹാരാഷ്ട്രയാണ് ഏറ്റവുമധികം ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ച സംസ്ഥാനം. ഗുജറാത്തിന് 14,801 കോടിയും പഞ്ചാബിന് 12,187 കോടിയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: