അയോധ്യ: ഹിന്ദു സാംസ്കാരിക പാരമ്പര്യത്തില്‍ അഭിമാനംകൊണ്ട് ശ്രീരാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ മുസ്ലീങ്ങളുമെത്തും. രാമഭക്തരായ പല മുസ്ലീങ്ങളും രാമക്ഷേത്രത്തിനായുള്ള ശിലയുമായാണ് എത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്ത് അഞ്ചിന് ഉച്ചയ്ക്ക് 12.30ന് ക്ഷേത്രനിര്‍മാണത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ രാമഭക്തരായ അഞ്ച് മുസ്ലീങ്ങള്‍ക്കെങ്കിലും പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജപുത്രന്മരായിരുന്ന തങ്ങള്‍ പിന്നീട് ഇസ്ലാമിലേക്ക് മതംമാറ്റപ്പെടുകയായിരുന്നുവെന്ന് ഫൈസാബാദ് സ്വദേശിയായ ജംഷദ് ഖാന് പറയുന്നു. ഇമാം-ഇ-ഹിന്ദ് ആയിട്ടാണ് ശ്രീരാമനെ ഇവര്‍ കാണുന്നത്. തങ്ങള്‍ മതംമാറ്റപ്പെട്ടുവെങ്കിലും പൂര്‍വ്വികരെ മാറ്റാനാവില്ലെന്നും ഇവര്‍ പറയുന്നു.
ശ്രീരാമനെ തങ്ങളുടെ പൂര്‍വ്വികനായി കണ്ട് ഹിന്ദുക്കള്‍ക്കൊപ്പം രാമക്ഷേത്ര നിര്‍മാണം ആഘോഷിക്കും. മെക്കയില്‍ ഹജ്ജിന് പോയ മുസ്ലീമാണെങ്കിലും രാമനും തന്റെ ആരാധ്യപുരുഷനാണെന്ന് സയ്യിദ് അഹമ്മദ് പറയുന്നു. തങ്ങളെ പോലെ ധാരാളം മുസ്ലിം കര്‍സേവകര്‍ രാമക്ഷേത്രനിര്‍മാണത്തിന് എത്തുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: