ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പുരുഷ ലോകകപ്പ് സൂപ്പര്‍ ലീഗ് വരുന്നു. ആദ്യ ടൂര്‍ണമെന്റ് ഈ മാസം മുപ്പതിന് ആരംഭിക്കും. സതാംപ്റ്റണില്‍ ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് മൂന്ന് മത്സരങ്ങളുടെ പരമ്പരയോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള വഴിയാണ് ഈ ചാമ്പ്യന്‍ഷിപ്പെന്ന് ഐസിസി അറിയിച്ചു.
സൂപ്പര്‍ ലീഗില്‍ ഐസിസി അംഗങ്ങളായ പന്ത്രണ്ട് രാജ്യങ്ങളും 2015-17 ലോക ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ജേതാക്കളായ നെതര്‍ലന്‍ഡും മത്സരിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകളും നാട്ടിലും മറുനാട്ടിലും മൂന്ന് മത്സരങ്ങള്‍ വീതമുള്ള നാല് പരമ്പരകള്‍ വീതം കളിക്കും. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന ഏഴു ടീമുകള്‍ക്ക് 2023ലെ ഏകദിന ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: