ന്യൂദല്‍ഹി:രാജ്യത്ത് മൂന്നിടങ്ങളിലെ ഹൈ ത്രൂപുട്ട് കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തുടക്കം കുറിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) കൊല്‍ക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ഈ സംവിധാനങ്ങള്‍.
ഈ അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്ന് നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകള്‍ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ ചികിത്സയ്ക്കായുള്ള പ്രത്യേക ആരോഗ്യ സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ വികസിപ്പിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ 11,000ത്തിലധകം കോവിഡ് ചികിത്സകേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്.
പിപിഇ കിറ്റുകളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആറുമാസം മുമ്പ് പിപിഇ കിറ്റ് ഉല്‍പ്പാദനത്തിന് ഒരു കേന്ദ്രം പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയി. ഇപ്പോള്‍ 1200ല്‍ അധികം നിര്‍മ്മാതാക്കളാണുള്ളത്. അവര്‍ ദിവസേന 5 ലക്ഷത്തിലധികം കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് ഇപ്പോള്‍ രാജ്യത്ത് ദിവസേന 3 ലക്ഷത്തിലധികം എന്‍-95 മാസ്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നിലയായി. വെന്റിലേറ്ററുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 3 ലക്ഷമായി മാറി. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: