മാഞ്ചസ്റ്റര്‍: വിന്‍ഡീസ് പേസര്‍ കെമര്‍ റോച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുനൂറ് വിക്കറ്റ് തകിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് റോച്ചിന്റെ നേട്ടം. ഈ നാഴികക്കല്ല് പിന്നിടുന്ന ഒമ്പതാമത്തെ വിന്‍ഡീസ് ബൗളറാണ് ഈ ബര്‍ബഡോസ് ഫാസ്റ്റ് ബൗളര്‍. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഇരുനൂറ് വിക്കറ്റ് തികച്ചത്. 1994നു ശേഷം ടെസ്റ്റില്‍ ഇരുനൂറ് വിക്കറ്റ് നേടുന്ന ആദ്യ വിഡീസ് ബൗളറാണ്. 26 വര്‍ഷം മുമ്പ് കര്ട്ലി അംബ്രോസാണ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുനൂറ് വിക്കറ്റ് തികച്ച വിന്‍ഡീസ് ബൗളര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: