മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സില്‍ 172 റണ്‍സ് ലീഡ് നേടി. ഇംഗ്ലണ്ടിന്റെ 369 റണ്‍സിന് മറുപടി പറഞ്ഞ വിന്‍ഡീസ് ഒന്നാമിന്നിങ്സില്‍ 197 റണ്‍സിന് പുറത്തായി. രണ്ടാമിന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 86 റണ്‍സില്‍.
നേരത്തെ ആറിന് 137 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച വിന്‍ഡീസിന് അറുപത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് 197 റണ്‍സിന് ഓള്‍ഔട്ടായി. 46 റണ്‍സ് നേടിയ നായകന് ജേസണ്‍ ഹോള്‍ഡറാണ് ടോപ്സ്കോറര്‍. 82 പന്ത് നേരിട്ട ഹോള്‍ഡര്‍ ആറു ബൗണ്ടറി അടിച്ചു. ഷെയ്ന് ഡൗറിച്ച് 63 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 37 റണ്‍സ് എടുത്തു. ഓപ്പണര്‍ ക്യാംബെല് 32 റണ്‍സും ബ്ലാക്ക്വുഡ് 26 റണ്‍സും കുറിച്ചു.
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് വിന്‍ഡീസിനെ തകര്‍ത്തത്. പതിനാല് ഓവറില്‍ മുപ്പത്തിയൊന്ന് റണ്‍സിന് ആറു വിക്കറ്റുകള്‍ ഈ പേസര്‍ വീഴ്ത്തി. ആന്ഡേഴ്സ്ണ് രണ്ടും, ജോഫ്രെ ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
മൂന്നാം ടെസ്റ്റില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ വിന്‍ഡീസും രണ്ടാമത്തേതില്‍ ഇംഗ്ലണ്ടും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: