കോട്ടയം: ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രമായിരുന്ന ഹാഗിയ സോഫിയ പിടിച്ചെടുത്ത് മസ്ജിദാക്കിയ സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധം ഇരമ്പിയപ്പോള്‍ ഒന്നും ഉരിയാടാതെ കേരളത്തിലെ സഭാ നേതൃത്വങ്ങള്‍. ഹാഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദോഗാനെതിരെ ഇന്നലെ കേരളത്തിലെമ്പാടും ക്രിസ്ത്യന്‍ സമൂഹം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, അതൊന്നും സഭാ നേതൃത്വങ്ങളുടെ കണ്ണുതുറപ്പിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. സഭാ നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപിക ദിനപത്രം പള്ളി പിടിച്ചെടുത്ത് മസ്ജിദാക്കിയ സംഭവത്തില്‍ രണ്ടു വാര്‍ത്തകള്‍ മാത്രമാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.
ഹാഗിയ സോഫിയ മസ്ജിദാക്കി നിസ്കാരം നടത്തിയതില്‍ ആഹ്ളാദവുമായി പാണക്കാട് കുടുംബാംഗം ഇന്നലെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ക്രിസ്ത്യാനികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. ലീഗ് നേതാവ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് എര്‍ദോഗനെ മഹത്വവല്‍ക്കരിച്ചുകൊണ്ടും ക്രിസ്ത്യാനികളുടെ മതവിശ്വാസങ്ങളെ തള്ളികൊണ്ടും രംഗത്തെത്തിയത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിംകള്‍ക്കു വേണ്ടി അന്തര്‍ദേശീയ വേദികളില്‍ ശബ്ദമുയര്‍ത്തുന്ന ആളാണ് എര്ദോഗന്. ഇദേഹത്തെ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുല്‍സിതശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും പാണക്കാട് കുടുംബാംഗം ചന്ദ്രിക ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. എന്നാല്‍, ഇതിന് ഒരു മറുപടി നല്കാന് പോലും കേരളത്തിലെ സഭാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: