കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന കോന്നാട് കടപ്പുറത്ത് വോളിബോള്‍ കോര്‍ട്ട് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ടൂറിസം പദ്ധതിയുടെ ഭാഗമായി വോളിബോള്‍ കോര്‍ട്ടും സൈക്കിള്യാര്ഡും നിര്‍മിക്കാനാണ് നീക്കം. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റും കേടുപാടുകള്‍ തീര്‍ക്കുന്ന സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പോലും പാലിക്കാതെയാണ് സ്ഥലം എംഎല്‍എ എ. പ്രദീപ് കുമാറും ജില്ലാ കളക്ടറും മറ്റും ഇന്നലെ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.
കാമ്പുറം മുതല്‍ കോന്നാട് ബീച്ച് വരെ നീണ്ടുകിടക്കുന്ന കടലോരത്ത് നിരവധി നഗരവാസികള്‍ കടലിന്റെ സൗന്ദര്യവും മനോഹാരിതയും ആസ്വദിക്കാനായി എത്തുന്നുണ്ട്. ഇതുകൂടി തടസ്സപ്പെടുത്തുന്ന തരത്തിലാണ് ജില്ലാ ഭരണകൂടത്തിന്റേയും സ്ഥലം എംഎല്‍എയുടേയും നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: