പേരാമ്പ്ര: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സ്വയംഭരണം സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി ജലജീവന്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കാന്‍ തീരുമാനമായി. പഞ്ചായത്തിലെ ഒന്‍പത് മുതല്‍ പതിനഞ്ച് വരെയുള്ള വാര്‍ഡുകളും രണ്ടാം വാര്‍ഡിന്റെ ഒരു ഭാഗവുമാണ് പദ്ധതി പ്രദേശം.
ആയിരത്തി മുന്നൂറ്റി എന്‍പത്തിയഞ്ച് ഗുണഭോക്താക്കളുടെ വീടുകളില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് പതിനാറു കോടി എന്‍പത്തിയെട്ട് ലക്ഷം രൂപയാണ് അടങ്കല്‍ തുക. പ്രവൃത്തി ആരംഭത്തിനുുള്ള പ്രാരംഭ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷനായി. മെമ്പര്‍മാരായ പ്രേമന് നടുക്കണ്ടി, സുഭാഷ് തോമസ്, ഡെയ്സി ജോസഫ്, ഉമ്മര്‍ തെക്കേത്ത്, വി.വി. അനിഷ്, വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: