വടകര: കോവിഡ് രൂക്ഷമായതോടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും കരകയറാനാകാതെ സ്വകാര്യ ബസ് വ്യവസായം. കോവിഡ് സ്വകാര്യ ബസ് വ്യവസായത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്. നികുതി ഇളവ് നല്കിയാല് മാത്രമേ സ്വകാര്യബസ് മേഖല തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടൂ എന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബസ് യാത്ര ഉപേക്ഷിച്ചതോടെ പത്തും പതിനഞ്ചും യാത്ര ക്കാരുമായി സര്‍വീസ് നടത്തേണ്ട അവസ്ഥയാണ്. പല റൂട്ടുകളിലും അഞ്ചും പത്തും ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഭൂരിഭാഗം ബസുകളും വൈകീട്ട് അഞ്ചു മണിയോടെ സര്‍വീസ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് പല ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സ്റ്റോപേജ് കൊടുത്തു നിര്‍ത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വടകരയില്‍നിന്ന് 10 ശതമാനം ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്.
കോവിഡ് ഭീതി കാരണം ബസ് യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. പരമാവധി 5000 രൂപയില്‍ താഴെയാണിപ്പോഴത്തെ കലക്ഷന്‍. 3000 രൂപ ഡീസലിനു വേണം. പല ബസ്സുകളിലും ജീവനക്കാര്‍ക്ക് പകുതി വേതനം മാത്രമാണ് നല്‍കുന്നത്. എന്നിട്ടും ഉടമക്ക് കിട്ടുന്നത് 100 മുതല്‍ 200 വരെ രൂപ മാത്രമാണെന്ന് ഉടമകള്‍ പറയുന്നു.
പലപ്പോഴും ഡീസലിന്റെ പണവും ജീവനക്കാരുടെ വേതനവും കഴിഞ്ഞാല്‍ ബസുടമക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ബസിന് 30,000 രൂപ വീതം നാലു തവണയായി വര്‍ഷത്തില്‍ 1,20,000 രൂപ നികുതി അടക്കണം. 80,000 രൂപ വരെ ഇന്‍ഷൂറന്‍സ് തുക വരും. 14,400 രൂപ ക്ഷേമനിധി ഇനത്തിലും വേണം. ഇതുമാത്രം നോക്കിയാല്‍ 2,14,400 രൂപ വര്‍ഷം തോറും ബസുടമകള്‍ കെണ്ടത്തണം. ഇതിനുപുറമെയാണ് പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍.
സംസ്ഥാനത്ത് 36,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 12,000 ആയി ചുരുങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തെ നികുതി മാത്രമാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ജൂലൈ മാസം മുതല്‍ നികുതി നല്‍കണം. ചുരുങ്ങിയത് ആറുമാസത്തേക്ക് കൂടി നികുതി ഒഴിവാക്കണമെന്നുംആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: