തൊടുപുഴ: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി 10 ലക്ഷം പോസ്റ്റുകാര്‍ഡുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി പോസ്റ്റു കാര്‍ഡുകള്‍ അയച്ച് പ്രതിഷേധിച്ചു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.ഉദ്യോഗസ്ഥരുടെ കളിപ്പാവയായി മുഖ്യമന്ത്രി പിണറായി വിജയന് അധപ്പതിച്ചിരിക്കുകയാണെന്ന് കെ.എസ്. അജി പറഞ്ഞു. ഇനിയും മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികമായി യാതൊരു അവകാശവും ഇല്ല. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും രാജി വെക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ടുപോകുന്നും അദ്ദേഹം പറഞ്ഞു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സനല്‍ പുരുഷോത്തമന്, തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. ബോസ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അര്ജുന് രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: