കൂറ്റനാട്: ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലും, തൃത്താലയിലും കൊറോണ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു. ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചാലിശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിലുമാണ് കേന്ദ്രങ്ങളൊരുക്കുന്നത്.
കമ്മ്യൂണിറ്റി ഹാളില്‍ രണ്ടു നിലകളിലായി 50 കിടക്കകളുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ സ്കൂള്‍ കെട്ടിടത്തിലെ ക്ലാസ്മുറിളില് 50 പേരെ കിടത്തിച്ചികിത്സിക്കുന്നതിനായുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചാലിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും, ഗ്രാമപഞ്ചായത് സെക്രട്ടറിയും അറിയിച്ചു.
തൃത്താലയില്‍ മേഴത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടമാണ് സിഎഫ്എല്ടിസിആയി തെരഞ്ഞെടുത്തിരിക്കുന്നത്. 150 പേരെ കിടത്തിച്ചികിത്സിക്കുന്നതിനായുള്ള സൗകര്യങ്ങളാണ് ഒരുക്കുക. തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: