മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ടണ്ട് നാല് വിക്കറ്റിന് 145 റണ്‍സ് എടുത്തിട്ടുണ്ടണ്ട്. ഒലി പോപ്പും (30) ജോസ്് ബട്ലറും (7) പുറത്താകാതെ നില്ക്കുന്നു.ഓപ്പണര്‍ റോറി ബേണ്‍സ് അര്‍ധ സെഞ്ചുറി (57) നേടി.
ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടണ്ടിന്റെ തുടക്കം മോശമായി. ഓപ്പണര്‍ ഡോം സിബ്ലി പൂജ്യത്തിന് പുറത്തായി. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ടണ്ട് സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം.
മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ജോ റൂട്ടിനും അധികസമയം പിടിച്ചു നില്ക്കാനായില്ല. ഉച്ചഭക്ഷണത്തിന് മുമ്പ് റൂട്ട് പുറത്തായി. പതിനേഴ് റണ്‍സ് കുറിച്ച റൂ്ട്ട് റണ്‍ ഔട്ടാകുകയായിരുന്നു. രണ്ടണ്ടാം വിക്കറ്റില്‍ ബേണ്‍സും റൂട്ടും 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രണ്ടണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കിയ ഓള് റൗണ്ടണ്ടര് ബെന്‍ സ്റ്റോക്സിനും തിളങ്ങാനായില്ല. ഇരുപത് റണ്‍സുമായി മടങ്ങി. കെമര്‍ റോച്ചിന്റെ പന്തില്‍ സ്റ്റോക്സിന്റെ സ്റ്റമ്പ് തെറിച്ചു.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മൂന്നാം ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. പരമ്പര നിലവില്‍ സമനിലയാണ്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസും രണ്ടണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടണ്ടും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: