കൊട്ടാരക്കര: ഡോക്ടര്‍ക്കും പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കും കോവിഡ്. കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചു. ഇന്നും നാളെയും ആശുപത്രിയില്‍ അത്യാഹിതവിഭാഗവും സ്രവ പരിശോധനാ സംവിധാനവും മാത്രം.
ഒന്നര ആഴ്ച മുമ്പ് തലച്ചിറ സ്വദേശിയായ രോഗി ആശുപത്രിയിലെത്തിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ഏഴ് ജീവനക്കാര്‍ ക്വാറന്റൈനിലായിരുന്നു. ഈ കൂട്ടത്തില്‍പ്പെടുന്ന ഡോക്ടര്‍ക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.
വ്യാഴാഴ്ച പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ വാളകം പെരിങ്ങല്ലൂര്‍ സ്വദേശിയായ യുവതിക്ക് ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടറെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെയും ക്വാറന്റൈനിലേക്ക് മാറ്റി. ആശുപത്രിയിലെ ഒട്ടുമിക്ക ജീവനക്കാരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനാലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അത്യാഹിതവും സ്രവപരിശോധനാ സംവിധാനവും മാത്രമാക്കി ചുരുക്കാന്‍ തീരുമാനിച്ചത്.
ഈ ദിവസങ്ങളില്‍ ഡോക്ടറടക്കമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്രവപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആശുപത്രി പരിസരം അണുവിമുക്തമാക്കല്‍ ജോലി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: