ഫ്ലാനോ (ഡാലസ്) : കോവിഡ് 19 എന്ന മഹാമാരിയെ എങ്ങനെ നിയന്ത്രിക്കണമെന്നും പ്രതിരോധിക്കണമെന്നും കണ്ടെത്തണമെന്നും ശാസ്ത്രജ്ഞര്‍ തലപുകഞ്ഞാലോചിക്കുമ്പോള്‍, കോവിഡ് 19 കൃത്യമായും ദ്രുതഗതിയിലും കണ്ടെത്തുന്നതിനുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി മോക്ഷ് നിര്‍വാന്റെ ഗവേഷണം വിജയത്തിലേക്ക്.
ഡാലസ് പ്ലാനോയില്‍ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ടെക്സസ് വിദ്യാര്‍ഥി നിര്വാന് യൂണിവേഴ്സിറ്റിയിലെ തന്നെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങളാണ് ഫല പ്രാപ്തിയിലെത്തിയിരിക്കുന്നത്. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലേണിങ് മോഡലാണ് ഈ ടീം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡല്‍ 94.61% കൃത്യമായ പരിശോധനാ ഫലം നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നിമിഷങ്ങള്‍ കൊണ്ട് കോവിഡ് 19 വൈറസിനെ കണ്ടെത്തുവാന്‍ കഴിയുന്ന ഗവേഷണം, രോഗികള്‍ക്ക് പെട്ടെന്നുള്ള ചികിത്സ ലഭിക്കുന്നതിനും ജീവന് സംരക്ഷിക്കുന്നതിനും കഴിയുമെന്ന് മോക്ഷ അവകാശപ്പെട്ടു. ോഡോക്ടറുടെ ഓഫീസില്‍ എക്സറെ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യം ഒഴിവാകുമെന്നും സമര്‍ത്ഥനായ വിദ്യാര്‍ഥി പറയുന്നു.
ക്ലാര്‍ക്ക് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മോക്ഷ ടെക്സസ് അക്കാദമി ഓഫ് മാത്തമാറ്റിക്സ് ആന്റ് സയന്‍സ് (TAMS) വിദ്യാര്‍ഥിയാണ്. കണക്കിലും കംപ്യൂട്ടറിലും സയന്‍സിലും ചെറുപ്പത്തില്‍ തന്നെ വളരെ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മോക്ഷിന്റെ മാതാവ് ടിയാ നിര്വാന് പറഞ്ഞു. അമ്മയെ കുറിച്ചു പറയുന്നതില്‍ വളരെ അഭിമാനമുണ്ടെന്നും മോക്ഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: